Uncategorized

ആറ് ‘ഡോര്‍ണിയര്‍-228’ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍

“Manju”

ന്യൂഡല്‍ഹി : കരുതാര്‍ജ്ജിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ നിന്ന് ആറ് ഡോര്‍ണിയര്‍-228′വിമാനങ്ങള്‍ വാങ്ങും. 667 കോടി രൂപ മുതല്‍ മുടക്കലാണ് ഐഎഎഫ് വിമാനങ്ങള്‍ വാങ്ങുന്നത്. വിമാനങ്ങള്‍ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം കരാറില്‍ ഒപ്പുവെച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

റൂട്ട് ട്രാന്‍സ്‌പോര്‍ട്ട് ജോലിയ്‌ക്കും ആശയവിനിമയത്തിനുമാകും വ്യോമസേന ഈ വിമാനങ്ങള്‍ ഉപയോഗിക്കുക. കൂടാതെ, ഐഎഎഫ് പെലറ്റുമാരുടെ പരിശീലനത്തിനും ഡോര്‍ണിയര്‍-228′ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് വിവരം. നവീകരിച്ച എഞ്ചിനും അഞ്ച് ബ്ലേഡുകളുള്ള സംയുക്ത പ്രൊപ്പലറിനും ഇതിനുണ്ടാകും.

ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയിലും ദ്വീപ് ശൃംഖലകളിലും അധിക ദൂര പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം വിമാനങ്ങള്‍ അനുയോജ്യമാണെന്നാണ് ഐഎഎഫ് വ്യക്തമാക്കി. ആറ് പുതിയ വിമാനങ്ങള്‍ എത്തുന്നതോടുകൂടി വിദൂര പ്രദേശങ്ങളില്‍ ഐഎഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.

Related Articles

Back to top button