Uncategorized

കേന്ദ്രമന്ത്രി നിരഞ്ജന്‍ ജ്യോതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

“Manju”

ബംഗളൂരു: കേന്ദ്ര ഗ്രാമവികസന വകുപ്പ് സഹമന്ത്രിയും ബിജെപി എംപിയുമായ നിരഞ്ജന്‍ ജ്യോതി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി കര്‍ണാടകയിലെ വിജയപുരയിലാണ് സംഭവം നടന്നത്. മന്ത്രി സഞ്ചരിച്ചിരുന്ന എസ്‌യുവിയിലേക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രിയുടെ വാഹനമോടിച്ച ഡ്രൈവര്‍ക്ക് നിസാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button