Uncategorized

കേരള വാണിജ്യ വ്യവസായ വകുപ്പ് പവലിയന് ‍സ്വര്‍ണ മെഡല്‍

“Manju”

ആഹാര്‍ 2023 വ്യാപാര മേളയില്‍ ശ്രദ്ധേയമായി കേരള വ്യവസായ വാണിജ്യ വകുപ്പ്. ഇത്തവണ വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയന്‍ സ്വര്‍ണ മെഡലാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേളകളില്‍ ഒന്നാണ് ആഹാര്‍ 2023.

കേരളത്തില്‍ നിന്നും 19 ഭക്ഷ്യ സംസ്കരണ യൂണിറ്റുകളാണ് മേളയുടെ ഭാഗമായിരിക്കുന്നത്. സംഘടനാ മികവ് കൊണ്ടും ഉല്‍പ്പന്ന വൈവിധ്യം കൊണ്ടും കേരള പവലിയന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലുള്ള 1,400- ലധികം വ്യാപാരികളും അമേരിക്ക, ഓസ്ട്രേലിയ, ബ്രസീല്‍, സ്വീഡന്‍, സൗത്ത് കൊറിയ, റഷ്യ തുടങ്ങി 19 രാജ്യങ്ങളില്‍ സംരംഭകരും മേളയില്‍ പങ്കാളികളായി.

ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലാണ് മേള സംഘടിപ്പിച്ചത്. മികച്ച ഭക്ഷ്യ സംസ്കരണ ഉല്‍പ്പന്ന പ്രദര്‍ശനത്തിന് വഴിയൊരുക്കുക, വിപണി പ്രവണതകള്‍ വിലയിരുത്തുക, ഹോസ്പിറ്റലിറ്റി മേഖലയുടെ സാധ്യതകള്‍ വിലയിരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് മേളയുടെ പ്രവര്‍ത്തനം.

Related Articles

Back to top button