IndiaLatest

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നത്‌ പരിഗണിക്കണം

“Manju”

ന്യൂഡല്‍ഹി: തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതി രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വാക്കാല്‍ ആവശ്യപ്പെട്ടു.

അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണ്. തൂക്കിലേറ്റുമ്പോള്‍ അന്തസ് നഷ്ടമാകും. അതിനാല്‍ തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് മറ്റ് സാധ്യതകള്‍ കൂടി ആരായണമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചത്.

ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ വേദന കുറഞ്ഞ മറ്റ് രീതിയില്‍ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത പരിഗണിക്കണമെന്നാണ്‌ കോടതി അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

Related Articles

Back to top button