IndiaLatest

ലോകത്തിലെ ഏറ്റവും നീളം കൂടിയ  പ്ലാറ്റ്ഫോമിൻ്റെ ദൃശ്യം പങ്കുവെച്ച് ഇന്ത്യൻ റെയിൽവേ 

“Manju”

കർണാടക: കർണാടകയിലെ ശ്രീ സിദ്ധാരൂഢ സ്വാമിജി ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോമായി ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. ഏകദേശം 20 കോടി രൂപ ചെലവിൽ നിർമ്മിച്ച 1,507 മീറ്റർ നീളമുള്ള പ്ലാറ്റ്‌ഫോം മാർച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. ഇത് സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിന്റെ കീഴിലുള്ളതാണ്. ജനുവരി 12-ന് പ്ലാറ്റ്ഫോമിൻ്റെ നീളം പരിശോധിച്ചതായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അറിയിച്ചു.

ട്വിറ്റർ ഉപയോക്താവായ സന്ദീപ് ബയാരിയാണ് ആദ്യം ചിത്രം പങ്ക് വെച്ചത്. ഇതൊരു അഭിമാന നിമിഷമല്ലേ.. എന്ന അടികുറുപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതാണ് റെയിൽവേ മന്ത്രാലയം ഒന്നുകൂടി ട്വിറ്റ് ചെയ്തത്. നേരത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും റെയിൽവേ സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ചിരുന്നു.

റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഹുബ്ബള്ളി-ധാർവാഡ് മേഖലയിലെ യാത്രാസൗകര്യങ്ങൾ നടപ്പിലാക്കുകയും യാർഡിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഒരേ സമയം രണ്ട് ദിശകളിൽ നിന്നുള്ള ട്രെയിനുകൾ അയയ്‌ക്കാനും എത്തിക്കാനും സധിക്കുമെന്ന് റെയിൽവേ അറിയിച്ചു. ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോമായിരുന്നത് ഉത്തർപ്രദേശിലെ ഗോരഖ്പൂർ പ്ലാറ്റ്ഫോമായിരുന്നു. നിലവിൽ 1,366.33 മീറ്ററായി രണ്ടാ സ്ഥാനത്തിലായിരിക്കുകയാണ്. മൂന്നാമത്തെ നീളം കൂടിയ പ്ലാറ്റ്ഫോം 1,180.5 മീറ്റർ നീളമുള്ള കേരളത്തിലെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമാണ്.

Related Articles

Back to top button