IndiaInternationalLatest

കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കനേഡിയൻ എം പി

“Manju”

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് മോദി സർക്കാരിന് പൂർണ്ണ പിന്തുണ നൽകി കനേഡിയൻ കൺസർവേറ്റീവ് എംപി ബോബ് സരോയ . കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ 31-)0 വാർഷികത്തിന് മുന്നോടിയായിട്ടാണ് ബോബ് സരോയുടെ പ്രസ്താവന.

‘ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെയും , ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെയും ബോബ് സരോയ അപലപിച്ചു. കൊല്ലപ്പെട്ടതും, ബലാത്സംഗത്തിനിരയായതും , പരിക്കേറ്റതുമായ എല്ലാ കുടുംബങ്ങൾക്കും, സുഹൃത്തുക്കൾക്കും എന്റെ അനുശോചനം അറിയിക്കുന്നു. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ കശ്മീരിൽ തകർക്കപ്പെട്ടതും അംഗീകരിക്കാനാകുന്നതല്ല ‘ അദ്ദേഹം കൂട്ടിച്ചേർത്തു.

വംശഹത്യയെ സധൈര്യം നേരിട്ട കശ്മീർ പണ്ഡിറ്റുകളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ”മനുഷ്യരാശിക്കെതിരായ സമാനമായ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ഞാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു. കശ്മീരി ഹിന്ദുക്കളെ സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാൻ സഹായിക്കാനുള്ള മോദി സർക്കാരിന്റെ പദ്ധതികൾ ഞാൻ പിന്തുണയ്ക്കുന്നു ” മോദി സർക്കാരിനുള്ള പിന്തുണ ആവർത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു .

മർഖം-യൂണിയൻവില്ലെ തെരഞ്ഞെടുപ്പ് ജില്ലയിൽ നിന്ന് വിജയിച്ച കനേഡിയൻ പാർലമെന്റിലെ ഇന്ത്യൻ വംശജനായ എംപിയാണ് ബോബ് സരോയ.

Related Articles

Back to top button