InternationalLatest

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡ്രൈവറില്ലാ കാറില്‍ വീട്ടിലെത്തും

“Manju”

വാഷിങ്ടണ്‍: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡ്രൈവറില്ലാ കാറില്‍ വീട്ടിലെത്തും. അമേരിക്കയില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വാള്‍മാര്‍ട്ട് ഒരുക്കിയ പുതിയ സാധ്യതയാണ് ഫോര്‍ഡിന്റെ ഈ ഓട്ടോമാറ്റിക് ഡെലിവറി സംവിധാനം.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര റീട്ടെയില്‍ കോര്‍പ്പറേഷനാണ് വാള്‍മാര്‍ട്ട്. വാള്‍മാര്‍ട്ടിന്റെ കീഴില്‍ നിരവധി ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഇപ്പോള്‍ വാള്‍മാര്‍ട്ടില്‍ നിന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് വീട്ടില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ഫോര്‍ഡിന്റെ ഓട്ടോമാറ്റിക് കാര്‍. ആര്‍ഗോയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഫോര്‍ഡില്‍ പ്രയോഗിച്ചാണ് ഡ്രൈവറില്ലാ-വാഹനത്തെ വാള്‍മാര്‍ട്ട് ഒരുക്കുന്നത്.

അമേരിക്കയിലെ വാഷിങ്ടണ്‍, മിയാമി, ഓസ്റ്റിന്‍ എന്നിവിടങ്ങളിലാണ് വാള്‍മാര്‍ട്ടിന്റെ ഓട്ടോമാറ്റിക് വാഹന സംവിധാനം ആദ്യം അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ നിശ്ചിത ഭൂപ്രദേശങ്ങളിലാണ് പുതിയ സാധ്യത ആരംഭിക്കുക. കാലക്രമേണ വിവിധയിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും വാള്‍മാര്‍ട്ട് അറിയിച്ചു. 2022ഓടെ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button