IndiaLatest

ഹാസ്യസാമ്രാട്ടിനെ അനുസ്മരിച്ച്‌ ഗോവ ഗവര്‍ണര്‍

“Manju”

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിനെ അനുസ്മരിച്ച്‌ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇന്നസെന്റും താനുമായി അടുത്ത സൗഹൃദമാണെന്ന് അനുസ്മരിച്ച ഗവര്‍ണര്‍ രാജ് ഭവനില്‍ എത്തിയ നടന് തന്റെ പുസ്തകങ്ങള്‍ നല്‍കുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.

അര നൂറ്റാണ്ടോളം മലയാള സിനിമ നാടക വേദികളിലെ ഹാസ്യരംഗത്ത് ഇന്നസെന്റ് നിറഞ്ഞു നിന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു എന്നും ഗവര്‍ണര്‍ പറഞ്ഞു. നന്മയുടെ പ്രകാശ ഗോപുരമാണ് ഇന്നസെന്റ്. എല്ലാവരോടും ആത്മബന്ധം പുലര്‍ത്തിയിരുന്നതായും രാഷ്‌ട്രീയ എതിരാളികളോട് പോലും സഹകരിച്ചിരുന്നതായും ഗവര്‍ണര്‍ അനുസ്മരിച്ചു. ഇന്നസെന്റിന്റെ വേര്‍പാട് തനിക്ക് അഗാധമായി ദു:ഖമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ സമൂഹമാദ്ധമത്തില്‍ പങ്കുവെച്ച്‌ കുറിപ്പിങ്ങനെ

അര നൂറ്റാണ്ടോളം മലയാള സിനിമ നാടക വേദിയില്‍ ഹാസ്യരംഗത്ത് നിറഞ്ഞു നിന്ന ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചിക്കുകയും ആത്മാവിന് നിത്യ ശാന്തി നേരുകയും ചെയ്യുന്നു. നന്മയുടെ പ്രകാശഗോപുരമായ ഈ കലാകാരന്‍ എല്ലാവരോടും സ്‌നേഹ സൗഹാര്‍ദ്ദത്തോടെ പെരുമാറുകയും ആത്മബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. വിദ്വേഷമോ വെറുപ്പോ കൂടാതെ തന്റെ രാഷ്‌ട്രീയ എതിരാളികളോട് പോലും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഇന്നസന്റ് ഞാനുമായി വ്യക്തിപരമായി അടുത്ത സൗഹൃദമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം രാജ്ഭവന്‍ സന്ദര്‍ശിക്കുകയും ഏറെ നേരം അവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. ആ അവസരത്തില്‍ ഞാനെഴുതിയ ആകാശവീഥിയിലൂടെ എന്ന പുസ്തകം ഇന്നസെന്റിന് നല്‍കുകയുണ്ടായി. ഇന്നസെന്റിന്റെ വേര്‍പാടില്‍ അഗാധമായി ദു:ഖിക്കുന്നു’.

Related Articles

Back to top button