InternationalLatest

ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

“Manju”

ധാക്ക : മ്യാന്‍മാറില്‍ നിന്നും സ്വയരക്ഷാര്‍ത്ഥം അയല്‍രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിേയറിയ റോഹിങ്ക്യന്‍ വംശജരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ബംഗ്ലാദേശ് ഇപ്പോള്‍.ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ മ്യാന്‍മാറില്‍ നിന്നും റോഹിങ്ക്യകള്‍ എത്തിയിരുന്നു എങ്കിലും ബംഗ്ലാദേശ് അവര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു ആദ്യം മുതല്‍ക്കേ സ്വീകരിച്ചിരുന്നത്. ഇതിന്റെ ഫലമായി 1.1 ദശലക്ഷം റോഹിങ്ക്യകളാണ് അവിടെ എത്തിയത്. ക്യാംപുകളില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ കുറ്റകൃത്യങ്ങളിലടക്കം ഇവര്‍ ഇടപെടുന്നതിനാല്‍ റോഹിങ്ക്യകളെ പരിപാലിക്കുന്നത് ബംഗ്ലാദേശിന് തലവേദനയായിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

‘ നിങ്ങള്‍ക്കറിയാമോ… ഞങ്ങള്‍ക്ക് ഇത് ഒരു വലിയ ഭാരമാണ്. ഇന്ത്യ ഒരു വലിയ രാജ്യമാണ്; നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും, പക്ഷേ നിങ്ങള്‍ക്ക് അധികമില്ല. എന്നാല്‍ നമ്മുടെ രാജ്യത്ത്… ഞങ്ങള്‍ക്ക് 1.1 ദശലക്ഷം റോഹിങ്ക്യകളുണ്ട്. അതിനാല്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹവുമായും നമ്മുടെ അയല്‍രാജ്യങ്ങളുമായും കൂടിയാലോചിക്കുന്നു, അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ചില നടപടികള്‍ സ്വീകരിക്കണം,’ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഹസീന പറഞ്ഞു. റോഹിങ്ക്യകളെ അവരുടെ നാട്ടിലേക്ക് അയക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര സമൂഹത്തെ സമീപിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button