KeralaLatestMalappuram
പ്രതിഷ്ഠാപൂർത്തീകരണം; സ്വാഗതസംഘം രൂപീകരിച്ചു
സുല്‍ത്താന്‍ ബത്തേരി (വയനാട്) : ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ച് പ്രതിഷ്ഠാ പൂർത്തീകരണത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ യാണ് സ്വാഗതസംഘം ചെയര്മാന്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ വൈസ് ചെയര്മാൻ , സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോയ് ജനറൽ കൺവീനർ , നെന്മേനി ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജനപ്രതിനിധികളും പ്രദേശവാസികളും ഉൾപ്പടെ 80 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചിരിക്കുന്നത്.
ബത്തേരി ആശ്രമത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണം യോഗത്തിൽ നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അദ്ധ്യക്ഷയായി. ജനനി അഭേദ , സ്വാമി ജയദീപ്തൻ , സ്വാമി ആനന്ദജ്യോതി ,സ്വാമി ഭക്തദത്തൻ , സ്വാമി ജനമോഹനൻ , ജനനി പ്രമീള , ജനനി രേണുരൂപ, സ്വാമി ആത്മചിത്തൻ, സ്വാമി ചിത്തപ്രകാശ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.