Uncategorized

ശാന്തിഗിരി ഗുരു കാന്തി അവധി കാല പഠന പരിശീലന പ്രവർത്തനങ്ങൾ തുടരുന്നു.

“Manju”
ശാന്തിഗിരി ഗുരു കാന്തി അവധി കാല പഠന പരിശീലന പ്രവർത്തനങ്ങൾ തുടരുന്നു.

പോത്തൻകോട്. ശാന്തിഗിരി ഗുരുകാന്തിയിൽ കുട്ടികൾക്കായി ഈ വർഷത്തെ അവധി കാല പ്രവർത്തനങ്ങൾ വൈവിധ്യങ്ങളായ പരിപാടികളോടെ നടന്നുവരുന്നു. കുട്ടികളിൽ അച്ചടക്കം വിനയം സ്നേഹം ഭക്തി എന്ന് സദ്ഗുണങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിനോദത്തിനും വിജ്ഞാനത്തിനും ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളുടെ പഠനത്തിലും കലാകായികരംഗങ്ങളിലും ഉള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ആയി മോറൽ സയൻസ്, ഗുരുഗീത പഠനം, മെമ്മറി ഡെവലപ്മെൻറ്, പേഴ്സണാലിറ്റി ഡെവലപ്മെൻറ്, മ്യൂസിക്, ഡാൻസ് ഭാഷാ പഠനം, ക്രാഫ്റ്റ് പരിശീലനം ,മാർഷൽ ആർട്സ് ,കൃഷി പരിശീലനം ആശ്രമ യൂണിറ്റ് സന്ദർശനം, വിനോദയാത്ര, ഇൻഡോർ ഔട്ട്ഡോർ ഗെയിംസുകൾ എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു.

Related Articles

Back to top button