IndiaLatest

157 പുതിയ നഴ്സിംഗ് കോളേജുകള്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 157 സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് ഒരു കോളേജ് പോലും അനുവദിച്ചിട്ടില്ല. നിലവിലുള്ള മെഡിക്കല്‍ കോളേജുകളോട് അനുബന്ധമായിയാണ് നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കുകയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോളേജുകള്‍. കര്‍ണാടകയില്‍ 4, തമിഴ്നാട്ടില്‍ 11, യുപിയില്‍ 27, രാജസ്ഥാനില്‍ 23 കോളേജുകള്‍ വീതവും അനുവദിച്ചിട്ടുണ്ട്. 1,570 കോടി രൂപ ചെലവില്‍, രാജ്യത്തെ 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായിയാണ് പുതിയ കോളേജുകള്‍ സ്ഥാപിക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്തെ 40 ശതമാനം നഴ്സിംഗ് കോളജുകളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, കേരളം എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. നിവലില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ നഴ്സിംഗ് കോളേജുകളില്ലെന്നും മറ്റുമേഖലകള്‍ക്കും പരിഗണന നല്‍കിയാണ് തീരുമാനമെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ കോളജുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അധ്യയനം ആരംഭിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പുതിയ കോളജുകള്‍ അനുവദിച്ചതോടെ 15,700 പുതിയ നഴ്സിംഗ് ബിരുദധാരികളെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button