IndiaLatest

സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 3പേർക്ക് പരിക്ക്

“Manju”

ദില്ലി : ജമ്മുകാശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. എഎല്‍എച്ച്‌ ധ്രുവ് ഹെലികോപ്റ്റര്‍ വ്യാഴാഴ്ച്ച രാവിലെയോടെയാണ് കിഷ്ത്വാറില്‍ തകര്‍ന്ന് വീണത്. പൈലറ്റടക്കം മൂന്ന് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മൂവരും പരിക്കുകളോടെ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു.

എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ഒരു നദിക്ക് സമീപത്താണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. പ്രദേശവാസികളുടെ കൂടി സഹായത്തോടെയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Related Articles

Back to top button