LatestThiruvananthapuram

ഒരുമയും, പാരമ്പര്യവും ശാന്തിഗിരിയുടെ മുഖമുദ്ര ; ഇമാം വി.പി സുഹൈബ് മൗലവി

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിന് വിവിധ സമുദായത്തിലുള്ളവരേയും, വിവിധ ആശയഗതികളുമായി സഞ്ചരിക്കുന്ന രാഷ്ട്രീയ പാർട്ടികളേയും ഒരുമിച്ച് ഒരു കുടക്കീഴിൽ ശാന്തമായ അന്തരീക്ഷത്തിൽ കൊണ്ടുവരാൻ കഴിയുന്നു. അതുപോലെ പാരമ്പര്യ ചികിത്സാ സബ്രദായങ്ങളായ ആയുർവേദവും, സിദ്ധവും നവആരോഗ്യ ധർമ്മങ്ങളുമായി ഒരുമിപ്പിച്ച് നവആരോഗ്യസിദ്ധാന്തവും രൂപപ്പെടുത്തുന്നു. ഇത് വളരെ അഭിമാനകരമായ പ്രവർത്തനമാണ് എന്ന് പാളയം ജുമാ മസ്ജിദ് ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ശാന്തിഗിരി ആശ്രമത്തിൽ നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 24-ാം നവഒലി ദിനമായ മെയ് 6 ന് ഉച്ചയ്ക്ക് 3 മണിക്ക് നടന്ന നവഒലി ജ്യോതിർദിനം സമ്മേളനത്തിൽ മഹനീയ സാന്നിദ്ധ്യമായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ വിഷരഹിത പച്ചക്കറി ഉപയോഗിച്ച് കറികളുണ്ടാക്കി എന്നും അന്നദാനം നടത്തുന്നു. വെജിറ്റേറിയൻ ഹോട്ടലും ഉണ്ട്. ഭാരതീയ ചികിത്സാ സബ്രദായ ആയുർവേദം സിദ്ധം എന്നിവയുടെ മരുന്നുണ്ടാക്കുകയും, വിപണനം ചെയ്യുകയും ചെയ്യുന്നുണ്ട്. ജാഗ്രതയുള്ള ഒരു കാവല്‍ക്കാരായി നില്‍ക്കുവാൻ ഈ ആശ്രമത്തിന് കഴിയുന്നു’ മതാതീത ആത്മീയത ആണ് ആശ്രമത്തിനുള്ളത് സംഘർഷങ്ങളില്ലാതെ എല്ലാവരെയും ഒരുമിച്ച് നിർത്താനും സമാധാനപരമായി ഏത് കാര്യങ്ങളിലും ഇടപെടാനും ആശ്രമത്തിന് കഴിയുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ശാന്തിഗിരി തിരിതെളിയിച്ച വിശ്വജ്ഞാന മന്ദിരം ഉല്‍ഘാടന ദിവസം നോമ്പുതുറ സമയത്ത് ആശ്രമത്തില്‍ ദീപാരാധന സമയമായിരുന്നിട്ടും നോമ്പുതുറക്കാനുളള അവസരം ഒരുക്കി തന്നത് മതസൗഹാര്‍ദ്ദത്തിന്റെ മാനവീകതയുടെ മനോഹരമായ കാഴ്ചയായിട്ടായിരുന്നു ലോകം ശ്രദ്ധിച്ചതെന്നും ഇമാം പറഞ്ഞു. വൈകിട്ട് 7 മണിയുടെ ദീപഘോഷയാത്രയെ തുടർന്ന് മന്ത്രി ജി.ആർ. അനിൽ നവഒലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു. എം.പി. പ്രമോദ്, എ.ജയപ്രകാശ്, ഡി. മനോജ്, സബീർ തിരുമല, വന്ദിത ബാബു എന്നിവർ ആറാം ദിവസത്തെ സമാപന യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button