IndiaLatest

50 രൂപയില്‍ താഴെയുള്ള ആപ്പിളിന്റെ ഇറക്കുമതി നിരോധിച്ചു

“Manju”

ന്യൂഡല്‍ഹി: ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയില്‍ താഴെയുള്ള ആപ്പിളിന്റെ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മാത്രമല്ല, കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലാണെങ്കില്‍ ഇറക്കുമതി സൗജന്യവുമാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി) വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സി.ഐ.എഫ് (ചെലവ്, ഇന്‍ഷുറന്‍സ്, ചരക്ക്) ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയില്‍ താഴെയുള്ള ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുവെന്നും ഏറ്റവും കുറഞ്ഞ ഇറക്കുമതി വില നിബന്ധന ഭൂട്ടാനില്‍ നിന്നുള്ള ഇറക്കുമതിക്ക് ബാധകമല്ലെന്നും ഡി.ജി.എഫ്.ടി വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

യു.എസ്, ഇറാന്‍, ബ്രസീല്‍, യു.എ.ഇ, അഫ്ഗാനിസ്താന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ചിലി, ഇറ്റലി, തുര്‍ക്കി, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പോളണ്ട് എന്നിവയാണ് ഇന്ത്യയിലേക്ക് ആപ്പിള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങള്‍.

Related Articles

Back to top button