KeralaLatest

ഫാസ്റ്റ്ടാഗ് വിറ്റ് കുടുംബം പുലര്‍ത്തുന്ന പെണ്‍കുട്ടിക്ക് കൈത്താങ്ങായി യൂസഫ് അലി

“Manju”

കൊച്ചി : ഭിന്നശേഷിക്കാരനായ അനിയനും ഉമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്താനായി ടോള്‍ പ്ലാസയില്‍ ഫാസ്റ്റ് ടാഗ് വില്‍ക്കുന്ന ഷഹ്രിന്‍ അമാന് വ്യവസായി യൂസഫലിയുടെ കൈത്താങ്ങ്. ഷഹ്രിനെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട യൂസഫലി ഈ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഷഹ്രിനെയും ഉമ്മയെയും സഹോദരനെയും നേരിട്ടു വന്നു കണ്ടാണ് അദ്ദേഹം തന്റെ എല്ലാ സഹായവും അവര്‍ക്ക് നല്‍കുമെന്ന് അറിയിച്ചത്.

കൂടാതെ അനിയന്‍ അര്‍ഫാസിന്റെ ശസ്ത്രക്രിയയുടെ ചെലവ് യൂസഫലി വഹിക്കും. ഷഹ്രിന്റെ ഐപിഎസ് എന്ന മോഹം അറിഞ്ഞതോടെ അവളെ പഠിപ്പിക്കാനുള്ള സഹായവും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട് . മാത്രമല്ല, ഒരു ബന്ധുവായ യുവാവിന് അദ്ദേഹം ജോലിയും നല്‍കും. ചൊവ്വാഴ്ച തൃശൂരിലെ നാട്ടികയില്‍ നിന്ന് മാതാപിതാക്കളുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് യൂസഫലി കൊച്ചിയിലെത്തിയത്. നേരെ പോയത് ഷഹ്രിനെയും കുടുംബത്തെയും കാണാനായിരുന്നു. ഒരു വിമാനയാത്രക്കിടയിലാണ് ഷഹ്രിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതെന്നും ആ കുഞ്ഞിന് സഹായം നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും യൂസഫലി പറഞ്ഞു.

Related Articles

Check Also
Close
Back to top button