KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (21-06-2023 ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് അന്തർദ്ദേശീയ യോഗ ദിനം ശാന്തിഗിരിയിലും വിവിധ സ്ഥലങ്ങളിലെ യൂണിറ്റുകളിലും യോഗ ദിനാചരണം നടക്കുന്നു.

  • ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ യോഗ ദിനാചരണം പോത്തൻകോട് ക്രിബാൽട്ടൺ സ്പോർട്സ് ടർഫിൽ രാവിലെ 7.00മണിക്ക്. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഭാരതീയ ജനതാപാർട്ടി തിരുവനന്തപുരം ജില്ല ട്രഷറർ എം. ബാലമുരളി എന്നിവർ പങ്കെടുക്കും.
  • രാവിലെ 10 മണിക്ക് തൈക്കാട് ഇലങ്കം നഗറിൽ (കണ്ണേറ്റുമുക്ക്) വയലാർ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സംഗീതജ്ഞ പുരസ്കാര ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്നു. പാൽക്കുളങ്ങര അംബികാദേവിയ്ക്കാണ് ഈ വർഷത്തെ സംഗീതജ്ഞ പുരസ്കാരം നൽകുന്നത്.
  • വൈകിട്ട് 4 മണിക്ക് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ്
  • ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് രാത്രി യാമപ്രാർത്ഥന കോട്ടയം ഏരിയയുടെ ആഭിമുഖ്യത്തിലായിരിക്കും.

ഗൃഹപ്രവേശം :

  • ശാന്തിഗിരി ആശ്രമം ഹരിപ്പാട് ഏരിയ പരിധിയിൽ ആലപ്പുഴ മുതുകുളം തെക്ക് സുബി ഭവനിൽ സുമി വി. പണികഴിപ്പിച്ച ഭവനത്തിൽ ഗ‌ഹപ്രവേശം രാവിലെ 9 മണിക്ക് നടക്കുന്നു. ഹരിപ്പാട് ഏരിയ ഹെഡ് സ്വാമി മധുരനാദൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • ഡോ. അഖില ജെ.എസ്., മെഡിക്കൽ ഓഫീസർ (സിദ്ധ)
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

 

Related Articles

Back to top button