IndiaLatest

കേരളത്തിന് 50,000 ടണ്‍ അരി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

“Manju”

ഡല്‍ഹി : മഴക്കെടുതിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കേരളത്തിന് 50,000 ടണ്‍ അരി നല്‍കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതല്‍ ലഭ്യമാക്കും. ഇത് നവംബര്‍ മാസം മുതല്‍ പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (പി എച് എച്) പ്രയോറിറ്റി വിഭാഗങ്ങളുടെ എണ്ണം എന്‍ എഫ് എസ് എ മാനദണ്ഡമനുസരിച്ച്‌ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്. എന്നാല്‍ ഈ വിഭാഗങ്ങളില്‍ കേരളത്തില്‍ കൂടുതല്‍ ഗുണഭോക്താക്കളുണ്ട്. അയതിനാല്‍ ഇത് സംബന്ധിച്ച നിബന്ധനകള്‍ പരിഷ്‌കരിക്കണം എന്ന് കൂടിക്കാഴ്ചയില്‍ കേരളം ആവശ്യപ്പെട്ടു.

Related Articles

Back to top button