IndiaLatest

ഓഗസ്റ്റ് മുതല്‍ പൂര്‍ണമായും എഥനോള്‍ ഉപയോഗിച്ച്‌ ഓടുന്ന വാഹനങ്ങള്‍ പുറത്തിറക്കും

“Manju”

ന്യൂഡല്‍ഹി: നൂറ് ശതമാനവും എഥനോള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന പുതിയ വാഹനങ്ങള്‍ ഓഗസ്റ്റില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി. ‘ഓഗസ്റ്റ് മുതല്‍ നൂറ് ശതമാനവും എഥനോള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കും. ബജാജും ടിവിഎസും ഹീറോയും ഇത്തരത്തിലുള്ള മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിച്ചു. 60 ശതമാനം പെട്രോളിലും 40 ശതമാനം വൈദ്യുതിയിലും ഓടുന്ന ടൊയോട്ട കമ്പനിയുടെ കാമ്രി കാര്‍ പോലെ ഇനി 60 ശതമാനം എഥനോളിലും 40 ശതമാനം വൈദ്യുതിയിലും ഓടുന്ന വാഹനങ്ങള്‍ നമ്മുടെ രാജ്യത്തും കൊണ്ടുവരും. ഈ സംരംഭം നമ്മുടെ രാജ്യത്ത് വിപ്ലവം സൃഷ്ടിക്കും.’

എഥനോള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ചെലവ് കുറഞ്ഞതും, മലിനീകരണരഹിതവും തദ്ദേശീയവുമാണ്. കരിമ്പിൻ ജ്യൂസില്‍ നിന്നാണ് എഥനോള്‍ നിര്‍മിക്കുന്നത്. അതിനാല്‍, ഇത് നമ്മുടെ നാട്ടിലെ കര്‍ഷകര്‍ നിര്‍മിക്കുന്നതാണ്. രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനങ്ങളാണ് ഞാൻ എല്ലായ്പ്പോഴും ചെയ്തിട്ടുള്ളത്. എല്ലാവരോടും നീതി പുലര്‍ത്താനാണ് ബിജെപി ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. രാഷ്ട്രീയത്തിനതീതമായി എല്ലാ സംസ്ഥാനങ്ങളിലും റോഡ് വികസനം ഏറ്റെടുത്തിട്ടുണ്ട്. റോഡ് വികസനം നമ്മുടെ രാജ്യത്തിന്റെ വികസനത്തിന്റെ പ്രതീകമാണ്. ‘- മന്ത്രി പറഞ്ഞു.

റോഡ് ഗതാഗതഹൈവേ മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ വരുത്തിയ പരിവര്‍ത്തനപരമായ മാറ്റമാണ് നിതിൻ ഗഡ്കരിയെ ഇന്ത്യയുടെ ഹൈവേമാൻഎന്ന് വിളിക്കുന്നതിനുളള കാരണം.

Related Articles

Back to top button