LatestThiruvananthapuram

മഴയുണ്ടെങ്കിൽ തലേദിവസം അവധി പ്രഖ്യാപിക്കണം

“Manju”

കോട്ടയം: മഴയുണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം ജില്ലാ കളക്ടർമാർ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും മന്ത്രി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴ മുന്നൊരുക്കത്തിന്റെ ഭാ​ഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാസർകോട് മരം വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇന്നലെ കടപുഴകിയ മരം അപകടാവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിൽ ഇല്ലായിരുന്നു. കുട്ടികൾ പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. സാധ്യമായ സഹായമെല്ലാം കുടുംബത്തിനായി സർക്കാർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലബാറിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നം ഒരു രാഷ്ട്രീയ വിഷയമാക്കേണ്ടതില്ല. വിഷയത്തിൽ പരിഹാരം കാണുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. 14 ബാച്ചുകൾ മലബാറിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ ചിലപ്രശ്നങ്ങളുണ്ട് എന്നത് സത്യമാണ്. എന്നാൽ, ഇത് ഒരു രാഷ്ട്രീയ വിഷയമാക്കിയെടുത്ത് സമരംചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

Related Articles

Back to top button