IndiaLatest

ജനറല്‍ കോച്ചിലെ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം

“Manju”

ഡല്‍ഹി: ജനറല്‍ കമ്പാര്‍ട്ട്മെന്‍റിലെ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണമൊരുക്കി ഇന്ത്യന്‍ റെയില്‍വെ. ‘എക്കണോമി മീല്‍പ്രകാരമാണ് യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുന്നത്. 20 രൂപ നല്‍കിയാല്‍ വയറു നിറച്ച്‌ ഭക്ഷണം കഴിക്കാം.

പൂരി, വെജിറ്റബിള്‍ കറി, അച്ചാര്‍ എന്നിവ അടങ്ങിയ ഭക്ഷണ പായ്ക്കറ്റിന് 20 രൂപ നല്‍കിയാല്‍ മതി. 50 രൂപയുടെ കോംബോ പാക്കേജില്‍ ഇതിനൊപ്പം കൂടുതല്‍ സ്നാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചോറ്, രാജ്മ, ഛോലെ, കിച്ചടി കുല്‍ച, ബട്ടൂര, പാവ് ഭാജി, മസാല ദോശ എന്നിവയാണ് ഇതില്‍. ജനറല്‍ കോച്ചുകള്‍ക്ക് അടുത്തുള്ള പ്ലാറ്റ്‌ഫോമില്‍ സ്ഥാപിക്കുന്ന കൗണ്ടറുകള്‍ വഴി ഇക്കോണമി മീല്‍സും മിതമായ നിരക്കില്‍ പാക്കേജ് ചെയ്ത കുടിവെള്ളവും ലഭ്യമാക്കാൻ റെയില്‍വേ ബോര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാധാരണയായി മെയില്‍/എക്‌സ്‌പ്രസ് ട്രെയിനുകള്‍ ഉള്‍പ്പെടെ എല്ലാ ട്രെയിനുകളിലും കുറഞ്ഞത് രണ്ട് ജനറല്‍ കോച്ചുകളെങ്കിലും ഒന്ന് ലോക്കോമോട്ടീവിന് അടുത്തും ഒന്ന് ട്രെയിനിന്റെ അവസാനത്തിലും ഉണ്ടായിരിക്കും.

Related Articles

Back to top button