KeralaKozhikodeLatest

കക്കോടി ആശ്രമത്തിൽ വി.എസ്.എൻ.കെ.യുടെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവത്ക്കരണ ക്ലാസ് നടന്നു.

“Manju”

കോഴിക്കോട് : ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ വാർഷിക പദ്ധതിയനുസരിച്ചുള്ള സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് കക്കോടി ആശ്രമത്തിൽ വച്ച് ഞായറാഴ്ച (30.07.23) ഉച്ചയ്ക്ക്നടന്നു. കോഴിക്കോട് സൈബർ പോലീസ് സ്റ്റേഷൻ സീനിയർ സി.പി.. കെ. ധീരജാണ് ക്ലാസ്സ് നയിച്ചത്.

കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദന രൂപൻ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ഇൻചാർജ് സ്വാമി സത്യ ചിത്ത് ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. കെ.എം.ഷാജി സ്വാഗതം ആശംസിച്ച ചടങ്ങിന് കുമാരി ഗഗന കൃതജ്ഞത രേഖപ്പെടുത്തി. നൂറോളം പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button