India

ചന്ദ്രോപരിതലത്തിൽ വീണ്ടും ഉയർന്നു പൊങ്ങി വിക്രം ലാൻഡർ

“Manju”

ബെംഗളൂരു; ചന്ദ്രയാൻ–3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും 40 സെ.മീ ഉയർന്നു പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്തെന്ന് ഐഎസ്ആർഒ. 30 മുതൽ 40 സെന്റീമീറ്റർ വരെ അകലത്തിലാണ് ലാൻഡ് ചെയ്തിരിക്കുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവിനീക്കങ്ങൾക്കു മുതൽക്കൂട്ടാകും പുതിയ പ്രക്രിയ എന്നും ഐഎസ്ആർഒ അറിയിച്ചു.

വിക്രം ലാൻഡർ മറ്റൊരു സോഫ്റ്റ് ലാൻഡിങ് കൂടി നടത്തിയിരിക്കുകയാണ്. ഇതിനു മുന്നോടിയായി നേരത്തെ റോവറിനു പുറത്തിറങ്ങാനായി തുറന്ന വാതിലുകൾ അടയ്ക്കുകയും ചെയ്തു. ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാംപിളുകൾ കൊണ്ടുവരുന്നതിനും പേടകത്തെ പൊക്കി മാറ്റേണ്ടതുണ്ട്. അതിനു കൂടി കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആർഒ.

14 ദിവസത്തെ ചാന്ദ്രപകലാണ് വിക്രം ലാൻഡറിനും പ്രഗ്യാൻ റോവറിനുമുള്ള കാലാവധി. പ്രഗ്യാൻ റോവറിനെ സ്ലീപ് മോഡിലേക്ക് ഐഎസ്ആർഒ മാറ്റിയിരുന്നു. ഇപ്പോൾ വിക്രംലാൻഡറിനെ ഒരിക്കല്‍ കൂടി പ്രവർത്തിപ്പിച്ച് നിർണായകമായ സാങ്കേതിക നീക്കമാണ് ഐഎസ്ആർഒ നടത്തിയത്.

Related Articles

Back to top button