IndiaLatest

രാജ്യത്തിന് സ്വന്തമായി ഭാഷ മോഡല്‍ ഒരുങ്ങുന്നു

“Manju”

പുത്തൻ എഐ സാങ്കേതിക വിപ്ലവത്തിന് കളമൊരുക്കിയിരിക്കുകയാണ് റിലയൻസ്. യു എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‌ട്ര ചിപ്പ് നിര്‍മ്മാതാക്കളായ എൻവിഡിയുമായി ചേര്‍ന്നാകും റിലയൻസ് എഐ ഭാഷാ മോഡല്‍ വികസിപ്പിക്കാനാണ് നീക്കം.

ഓപ്പണ്‍ എഐ എന്ന സാങ്കേതിക ഭീമൻ ലോകത്തിന് പരിചയപ്പെടുത്തിയ ടെക്‌നോളജി ആണ് ചാറ്റ് ജപിടി. നിലവില്‍ ചാറ്റ് ജിപിടി 4 ആണ് ഏറ്റവും ആധുനിക മാതൃക. ചാറ്റ് ജിപിടി 4 പിന്നിലെ എൻവിഡിയുമായി ചേര്‍ന്നാണ് റിലയൻസ് ഭാരത്തിന് വേണ്ടി എഐ ഭാഷാമാതൃക വികസിപ്പിക്കുന്നത്. സൂപ്പര്‍ കമ്പ്യൂട്ടറിനേക്കാള്‍ മികച്ച പ്രകടനമാകും പുതിയ സംവിധാനം നല്‍കുക.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റ അനന്ത സാധ്യതകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന മാതൃക രാജ്യത്തെ ഗവേഷണത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏറെ ഗുണം ചെയ്യും. സൂപ്പര്‍ ചിപ്പ്, എഐ സൂപ്പര്‍ കമ്പ്യൂട്ടറിംഗ്  സേവനമായ ഡിജിഎക്സ് ക്ലൗഡ് എന്നിവ എൻവിഡിയ നല്കും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തദ്ദേശീയ ഭാഷകളില്‍ നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button