IndiaLatest

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി

“Manju”

ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയ്ക്ക് മെഡൽ നേട്ടം. പത്ത് മീറ്റർ പിസ്റ്റൾ ടീം ഇനത്തിനാണ് ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചത്. സരബ്‌ജോത് സിങ്, ദിവ്യ ടിഎസ് എന്നിവരാണ് രാജ്യത്തിന് വേണ്ടി വെളളി മെഡല്‍ സ്വന്തമാക്കിയത്. ഈ ഏഷ്യന്‍ ഗെയിംസില്‍ സരബ്‌ജോതും ദിവ്യയും നേടുന്ന രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സരബ്‌ജോത് സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തില്‍ ദിവ്യ വെള്ളി കരസ്ഥമാക്കിയിരുന്നു.

അതേസമയം, പുരുഷന്മാരുടെ ലോങ്‌ജംപിൽ മലയാളി താരം എം ശ്രീശങ്കർ ഫൈനൽ യോഗ്യത നേടി. രാവിലെ നടന്ന രണ്ടാം ഹീറ്റ്‌സ് മത്സരത്തിൽ 7.97 മീറ്റർ ദൂരത്തിൽ ചാടിയാണ് ശ്രീശങ്കർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒക്ടോബർ ഒന്നിനാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. പുരുഷന്മാരുട 1500 മീറ്ററിൽ ജിൻസൺ ജോൺസണും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ, 1500 മീറ്ററിൽ ഇന്ത്യയുടെ അജയ്കുമാ‍‍ർ ഉള്‍പ്പെടെ രണ്ട് പേ‍‍ർ ഫൈനലില്‍ മത്സരിക്കും.

Related Articles

Back to top button