IndiaLatest

ചലച്ചിത്ര നിര്‍മ്മാതാവ് വി.എ ദുരൈ അന്തരിച്ചു

“Manju”

ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വി .. ദുരൈ അന്തരിച്ചു. 69 വയസായിരുന്നു. വിക്രമും സൂര്യയും തകർത്താടിയ ‘പിതാമകൻ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു അദ്ദേഹം. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്ത്യം.

അടുത്തിടെയാണ് പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ദുരൈയുടെ കാലുകൾ മുറിച്ചുമാറ്റിയത്. ഇതിനു പിന്നാലെ ശരീരഭാരം കുറയുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തു. തന്റെ മോശം അവസ്ഥ അറിയിച്ചു കൊണ്ട് അദ്ദേഹം ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട രജനികാന്ത്, സൂര്യ, വിക്രം ഉൾപ്പെടെയുള്ള നിരവധി പ്രമുഖ നടൻമാർ സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നു.
ബാലയുടെ സംവിധാനത്തിൽ വി.എ ദുരൈ നിർമ്മിച്ച പിതാമകനിൽ മികച്ച പ്രകടനം കാഴ്ചവച്ച വിക്രമിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 2003-ലാണ് സിനിമ പുറത്തിറങ്ങിയത്. ഗജേന്ദ്ര, എന്നമ്മാ കണ്ണ്, വിവരമാന ആള്, ലൗവ്‌ലി തുടങ്ങി മറ്റു പല ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

Related Articles

Back to top button