Latest

ഈ വര്‍ഷം നീണ്ട അവധി ദിനങ്ങങ്ങള്‍

“Manju”

ദുബായ്: ഈ വര്‍ഷം നീണ്ട അവധി ദിനങ്ങളാണ് യുഎഇയിലെ ജനങ്ങളെ കാത്തിരിക്കുന്നത്. മൂന്ന് മുതല്‍ ആറ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന വാരാന്ത്യ അവധി ദിനങ്ങളാണ് വരാനിരിക്കുന്നത്. ഈ വര്‍ഷം നാല് വ്യത്യസ്ത മാസങ്ങളിലാണ് യുഎഇയിലെ ജനങ്ങള്‍ക്ക് നീണ്ട അവധി ദിനങ്ങള്‍ ലഭിക്കുക. അറഫാ ദിനം പ്രമാണിച്ച്‌ യുഎഇയില്‍ ജൂലൈ 19 അവധി ദിനമാണ്. തൊട്ടടുത്ത ദിവസമായ ജൂലൈ 20 മുതല്‍ 22 വരെയാണ് ഈദ് അല്‍ അദ അവധി. ജൂലൈ 23, 24 വാരാന്ത്യമായതിനാല്‍ രണ്ട് അവധികള്‍ കൂടി ലഭിക്കും. ഇതോടെ നീണ്ട ആറ് അവധി ദിനങ്ങളാണ് ജൂലൈയില്‍ മാത്രം ലഭിക്കുകയെന്നും യു എ ഇ ഭരണാധികാരികള്‍ അറിയിച്ചു.

Related Articles

Back to top button