KeralaLatest

ക്ഷീര വികസന വകുപ്പിന്റെ മിൽക്ക്ഷെഡ് വികസന പദ്ധതിയില്‍ ചേരാം

“Manju”

പോത്തന്‍കോട് : ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2023-2024- മിൽക്ക്ഷെഡ് വികസന പദ്ധതി (MSDP) നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിക്കുന്നു.
2023 സെപ്തംബർ 23 മുതൽ ഒക്ടോബർ 16 വരെ ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വ്യക്തിഗത വിഭാഗങ്ങളില്‍ അപേക്ഷിക്കാവുന്ന പദ്ധതികൾ:
1. ഒരു പശു യൂണിറ്റ് (Top up unit with shed)
2. ഒരു പശു യൂണിറ്റ് (Top up unit without shed)
3. രണ്ട് പശു യൂണിറ്റ് (Top up unit with shed)
4. രണ്ട് പശു യൂണിറ്റ് (Top up unit without shed)
5. അഞ്ച് പശു യൂണിറ്റ് (with shed)
6. അഞ്ച് പശു യൂണിറ്റ് (without shed)
7. പത്ത് പശു യൂണിറ്റ് (with shed)
8. പത്ത് പശു യൂണിറ്റ് (without shed)
9. ഇരുപത് പശു യൂണിറ്റ് (with shed)
10. സ്മാര്‍ട്ട്‌ ഡയറി ഫാം (10 cow unit for young entrepreneurs – up to 40yrs)
11. കറവ യന്ത്രം
12. കാലിത്തൊഴുത്ത് നിർമ്മാണം
13. ഡെയറിഫാം ആധുനികവൽക്കരണം Category A subsidy upto 5000/-
14. ഡെയറിഫാം ആധുനികവൽക്കരണം Category B subsidy 5001/-to 10000/-
15. ഡെയറി ഫാം ആധുനിക വൽക്കരണം Category C subsidy subsidy 10001/- to 25000/-
16. ഡെയറിഫാം ആധുനികവൽക്കരണം Category D subsidy subsidy 25001/- to 50000/-
17. ക്ഷീരതീരം – രണ്ട് പശു യൂണിറ്റ് – കയര്‍/മത്സ്യബന്ധന മേഖലകള്‍ക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതി.

ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാവുന്ന പദ്ധതികൾ:
1. അഞ്ച് പശു യൂണിറ്റ് (with shed)
2. പത്ത് പശു യൂണിറ്റ് (with shed)
കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.

Related Articles

Back to top button