IndiaLatest

മികച്ച ലോക അത്ലറ്റ് നോമിനേഷന്‍ പട്ടികയില്‍ ഇടംനേടി നീരജ് ചോപ്ര

“Manju”

ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച പുരുഷ അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന് നാമനിര്‍ദേശത്തില്‍ ഇന്ത്യയുടെ നീരജ് ചോപ്രയും ഇടംനേടി. ലോക അത്‌ലറ്റിക്‌സ് ബോഡി പ്രഖ്യാപിക്കുന്ന അവാര്‍ഡിനുള്ള 11 അംഗ ചുരുക്കപ്പട്ടികയിലാണ് രാജ്യത്തിന്റെ അഭിമാനമായ ലോകഒളിമ്പിക് ചാമ്പ്യന്‍ ഇടംപിടിച്ചത്. ആദ്യമായാണ് മികച്ച അത്‌ലറ്റിനായുള്ള പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം ഇടംനേടുന്നത്.

പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡലോടെയാണ് നീരജ് ഈ സീസണിന് അവസാനം കുറിച്ചത്. ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സീസണിലെ മികച്ച ദൂരമായ 88.88 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം കരസ്ഥമാക്കിയത്. സീസണില്‍ ലുസൈല്‍ ഡയമണ്ട് ലീഗിലും ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും നീരജ് സ്വര്‍ണം നേടിയിരുന്നു. ഇതിന് പിന്നാലെ നടന്ന സൂറിച്ച്‌ ഡയമണ്ട് ലീഗില്‍ നീരജ് വെള്ളിയും സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button