IndiaLatest

ഗഗന്‍യാന്റെ പരീക്ഷണ ദൗത്യം ഒക്ടോബര്‍ 21 ന്

“Manju”

ചെന്നൈ: മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍യാന്റെ പരീക്ഷണ ദൗത്യത്തിനായുള്ള സമയം തീരുമാനിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഒക്ടോബര്‍ 21 ന് രാവിലെ 7 മുതല്‍ 9 വരെയായിരിക്കും പരീക്ഷണ ദൗത്യം (ടിവി-ഡി1) നടക്കുക. ദൗത്യം റദ്ദാക്കേണ്ടി വന്നാല്‍ യാത്രികരെ സുരക്ഷിതരായി തിരികെ ഇറക്കാനുള്ള ദൗത്യമാണ് നടക്കുന്നത്.

അതേസമയം, ക്രൂ മൊഡ്യൂളിന്റെ പുതിയ ചിത്രവും ഐഎസ്‌ആര്‍ഒ പുറത്തു വിട്ടിട്ടുണ്ട്. മനുഷ്യ സംഘത്തെ 400 കിലോമീറ്റര്‍ ഉയരെ ഭ്രമണപഥത്തില്‍ എത്തിച്ച്‌ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിക്കുന്നതാണു ഗഗന്‍യാന്‍ ദൗത്യം. പരീക്ഷണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷാവസാനം മൂന്ന് പേരെ ബഹിരാകാശത്ത് അയയ്‌ക്കുകയാണു ലക്ഷ്യം.

Related Articles

Back to top button