IndiaLatest

ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം ഇന്ത്യയില്‍

“Manju”

ലോകത്ത് ഏറ്റവും കൂടുതല്‍ സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. വിമാന സര്‍വീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച്‌, ലോകത്തിലെ ഏറ്റവും സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി തിരഞ്ഞെടുത്തിരിക്കുന്നത് ബെംഗളൂരുവിലെ കെംപെദൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയാണ്.

കഴിഞ്ഞ സെപ്റ്റംബര്‍ മാസം കെംപെദൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുറപ്പെടുന്ന വിമാന സര്‍വീസുകള്‍ 88.52 ശതമാനം സമയകൃത്യതയാണ് പാലിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളം എന്ന സവിശേഷതയും കെംപെദൗഡയ്ക്ക് സ്വന്തമാണ്.

സര്‍വീസുകളുടെ കാര്യത്തില്‍ ഓഗസ്റ്റ് മാസം 89.66 ശതമാനവും, ജൂലൈയില്‍ 75.1 ശതമാനവുമാണ് കൃത്യത പാലിച്ചിരിക്കുന്നത്. 88 സ്ഥലങ്ങളിലേക്ക് 35 എയര്‍ലൈൻ കമ്പനികള്‍ ഇവിടെ നിന്നും സര്‍വീസ് നടത്തുന്നുണ്ട്. പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകളാണ് കെംപെദൗഡ വിമാനത്താവളത്തില്‍ യാത്ര ചെയ്യുന്നത്. ഇത്രയധികം തിരക്കുനിറഞ്ഞ വിമാനത്താവളത്തിന് കൃത്യതയുടെ അടിസ്ഥാനത്തില്‍ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണ്. ഒരു മാസം മുൻപാണ് ടെര്‍മിനല്‍ 2-ല്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചത്.

Related Articles

Back to top button