
ന്യൂഡല്‍ഹി: അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അര്‍ബൻ ട്രാൻസ്പോര്‍ട്ട് മെട്രോ സംവിധാനം ഇന്ത്യയില്‍ ഉണ്ടാകുമെന്ന് കേന്ദ്ര ഭവന നഗര കാര്യമന്ത്രി ഹര്‍ഗീപ് സിംഗ് പുരി. ഒന്നര വര്‍ഷത്തിനുള്ളില്‍ അമേരിക്കയേക്കാള്‍ വലിയ മെട്രോ സംവിധാനം ഇന്ത്യയില്‍ നിര്‍മ്മിക്കും. ഡല്‍ഹി ഗാസിയാബാദ് റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തെ സംബന്ധിച്ച് ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ഡല്‍ഹി ഗാസിയാബാദ് യാത്രക്ക് 3 മണിക്കൂര്‍ സമയം എടുക്കുമെന്നും പദ്ധതി യാഥാര്‍ത്ഥ്യം ആകുന്നതോടെ ഇത് 55 മിനിറ്റാക്കി ചുരുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം രാജ്യത്തെ പൗരന്മാര്‍ക്ക് വലിയ നിക്ഷേപ സാധ്യതയാണ് ഒരുക്കും. ഡല്‍ഹി ഗാസിയാബാദ് മീററ്റ് ആര്‍.ആര്‍ ടിഎസ് പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിച്ചു. ഇത് രാജ്യത്തിനാകെയും ചരിത്ര നിമിഷമാണെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ആദ്യ റാപ്പിഡ് റെയില്‍ സര്‍വീസായ നമോ ഭാരത് ട്രെയിനും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് സാഹിബാബാദിനെ ദുഹായ് ഡിപ്പോയിലേക്കും ഗാസിയാബാദ്, ഗുല്‍ധാര്‍, ദുഹായ് സ്റ്റേഷനുകളുമായും ബന്ധിപ്പിക്കും.
ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിക്ക് 2019 മാര്‍ച്ച് 8-ന് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. ട്രെയിൻ സര്‍വീസ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ, സാഹിബാബാദിനും ദുഹായ് ഡിപ്പോയ്‌ക്കും ഇടയിലുള്ള യാത്രാ സമയം 35 മിനിറ്റില്‍ നിന്ന് 12 മിനിറ്റായി ചുരുങ്ങും. മോദിയുടെ സ്വപ്‌ന പദ്ധതിയാണ് റാപ്പിഡ് റോഡ് ട്രാൻസിറ്റ് സിസ്റ്റം. ലോകത്തിലെ ഏറ്റവും വലിയ ഗതാഗത സൗകര്യങ്ങള്‍ ഭാരതത്തില്‍ യാഥാര്‍ത്ഥ്യമാക്കണം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റ ഫലമാണ് ഡല്‍ഹി ഗാസിയാബാദ് മീററ്റ് ആര്‍.ആര്‍ ടിഎസ് എന്നും ഹര്‍ഗീപ് സിംഗ് പുരി പറഞ്ഞു