IndiaLatest

കോവിഡ് വ്യാപനം; രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

“Manju”

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിലും രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്. സംസ്ഥാനങ്ങളോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും കേന്ദ്രം നിര്‍ദ്ദേശിച്ചു.

രോഗവ്യാപനം ദിവസേന കൂടിവരുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായ ലോക്ഡൗണ്‍ വേണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യം ഇനിയും ലോക്ഡൗണ്‌ലേയ്ക്ക് പോയാല്‍ അത് സാമ്പത്തിക മേഖലയിലുള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

Related Articles

Back to top button