KeralaLatest

പുസ്തകമേളയില്‍ ശാന്തിഗിരി പബ്ലിക്കേഷന്‍സ്‍ നാലാം ദിവസത്തിലേക്ക്

“Manju”

തിരുവനന്തപുരം : അന്താരാഷ്ട്രാ പുസ്തകമേളയുടെ ഭാഗമായി തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ശാന്തിഗിരി പബ്ലിക്കേഷന്‍സിന്റെ സ്റ്റാള്‍ നാലാം ദിവസവും ശ്രദ്ധേയമായി തുടരുന്നു.

നവംബര്‍ 3 ന് വൈകിട്ടും ഇന്ന് രാവിലെയുമായി സ്റ്റാള്‍ സന്ദര്‍ശിച്ചവരില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, കൃഷി മന്ത്രിയുടെ അഡീഷണല്‍ പി.എസ്. മാരായ ഷിജോ ഫിലിപ്പ്, അരുണ്‍, പി.എസ്. സി. മെമ്പര് അഡ്വ. ജയചന്ദ്രന്‍, മാണിക്കല്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാജു, മന്ത്രി അബ്ദു റഹിമാന്റെ പേഴ്സണല്‍ സെക്രട്ടറി സുനില്‍വെള്ളറട വി.പി.എം. ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും , തിരുവനന്തപുരം മുതുവിള വിനായക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

Related Articles

Back to top button