IndiaLatest

ഛത്തീസ്ഗഢില്‍ വോട്ടെടുപ്പിനിടെ സ്ഫോടനം; സിആര്‍പിഎഫ് ജവാന് പരുക്കേറ്റു

“Manju”

ഛത്തീസ്ഗഢില്‍ ആദ്യഘട്ട പോളിങ്ങിനിടെ സ്ഫോടനം മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സുക്മ ജില്ലയിലെ തോണ്ടമാര്‍ക മേഖലയിലാണ് നക്സലുകള്‍ ആക്രമണത്തിനിടയാക്കിയ സ്ഫോടനം നടത്തിയത്. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു.

ഛത്തീസ്ഗഢില്‍ നക്സല്‍ ബാധിത പ്രദേശമായ ബസ്തര്‍ ഡിവിഷൻ ഉള്‍പ്പെടെ 20 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സുഗമമായ പോളിംഗ് ഉറപ്പാക്കാൻ, 20 മണ്ഡലങ്ങളിലെ സെൻസിറ്റീവ് മേഖലകളിലെ 600-ലധികം പോളിംഗ് ബൂത്തുകള്‍ക്ക് ത്രിതല സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ട്.

90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 17 ന് നടക്കും.

Related Articles

Back to top button