KeralaLatest

വിറ്റാമിൻ ഡിയുടെ കുറവ്; കാരണങ്ങളും ലക്ഷണങ്ങളും

“Manju”

ഭക്ഷണത്തില്‍ നിന്ന് കാത്സ്യം ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി. നാഡീവ്യൂഹം, മസ്കുലോസ്കലെറ്റല്‍ സിസ്റ്റം, രോഗപ്രതിരോധ സംവിധാനം എന്നിവയിലും വിറ്റാമിൻ ഡി പങ്ക് വഹിക്കുന്നു. മുതിര്‍ന്നവരില്‍ വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങള്‍ ക്ഷീണം, അസ്ഥി വേദന, മുടി കൊഴിച്ചില്‍, പേശി ബലഹീനത, പേശി വേദന എന്നിവയും വിഷാദം പോലെയുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങളുമാണ്.
വിറ്റാമിൻ ഡിയുടെ കുറവിന് രണ്ട് പ്രധാന കാരണങ്ങളാണുള്ളത്. ഭക്ഷണത്തിലൂടെയും അല്ലെങ്കില്‍ സൂര്യപ്രകാശം വഴിയും വേണ്ടത്ര വിറ്റാമിൻ ഡി ലഭിക്കുന്നില്ല. രണ്ട് ശരീരം വിറ്റാമിൻ ഡി ശരിയായി ആഗിരണം ചെയ്യുന്നില്ല. വിറ്റാമിൻ ഡി കുറയുന്നത് ശരീരത്തില്‍ വിവിധ അവസ്ഥകള്‍ക്ക് കാരണമാകും.
വിറ്റാമിൻ ഡിയുടെ കുറവ് എല്ലുകളുടെ വൈകല്യങ്ങളിലേക്കും ഇടയ്ക്കിടെയുള്ള അസുഖങ്ങള്‍ അല്ലെങ്കില്‍ അണുബാധകള്‍, ക്ഷീണം, അസ്ഥി വേദന, വിഷാദം, മുറിവുകള്‍ ഉണങ്ങാൻ അധികസമയം എന്നിവയിലേക്ക് നയിച്ചേക്കാം. വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച ഭക്ഷണ സ്രോതസ്സുകള്‍ കോഡ് ലിവര്‍ ഓയില്‍, സാല്‍മണ്‍, വാള്‍ഫിഷ്, ട്യൂണ ഫിഷ്, ഓറഞ്ച് ജ്യൂസ്, പാല്‍ ഉത്പന്നങ്ങള്‍, മത്തി, മുട്ടയുടെ മഞ്ഞക്കരു, ചീസ്, ബീഫ് കരള്‍, ചിലതരം കൂണ്‍ എന്നിവയാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളില്‍ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകള്‍ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Related Articles

Back to top button