KeralaLatest

മത്സ്യബന്ധനത്തിന് വിലക്ക്

“Manju”

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍ത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കേരള തീരത്ത്‌ മല്‍സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ലെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Related Articles

Back to top button