KeralaLatest

 സംസ്ഥാനത്ത് 115 കുട്ടികളെ ഒമ്പതു മാസത്തിനിടെ കാണാതായതായി റിപ്പോര്‍ട്ട്

“Manju”

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പതു മാസത്തിനിടെ കാണാതായത് 115 കുട്ടികളെ. സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരമാണിത്.

2022ല്‍ 269 കുട്ടികളെയും 2021 ല്‍ 257 കുട്ടികളെയും 2020ല്‍ 200 കുട്ടികളെയുമാണു കാണാതായത്. 2019ല്‍ 280, 2018ല്‍ 205, 2017 ല്‍184, 2016ല്‍ 157 എന്നിങ്ങനെയാണു കാണാതായ കുട്ടികളുടെ എണ്ണം.

നഗരങ്ങളെ അപേക്ഷിച്ചു ഗ്രാമീണമേഖലകളില്‍നിന്നാണ് കുട്ടികളെ കൂടുതലായും കാണാതായിരിക്കുന്നത്. ഇതില്‍ അധികവും പെണ്‍കുട്ടികളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അതേസമയം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാണാതായ 60 കുട്ടികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന കണക്കുകളും പുറത്തുവരുന്നുണ്ട്.

48 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമാണിവര്‍. ഇതില്‍ ആറു കേസുകള്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത കേസുകളായി പരിഗണിച്ച്‌ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സൗഹൃദങ്ങളും പ്രണയവുമെല്ലാം പലപ്പോഴും തട്ടിക്കൊണ്ടുപോകലിനു കാരണമാകുന്നു. സമൂഹമാധ്യമങ്ങളുടെ സ്വാധീനവും കുട്ടികളെ വഴിതെറ്റിക്കുന്നു.

ഒരു മിഠായി മുതല്‍ പ്രണയം വരെ പലപ്പോഴും കുട്ടികളെ കാണാതാകുന്നതിനു പിന്നിലുണ്ടെന്ന് പോലീസ് പറയുന്നു. ആലുവയില്‍ അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് പ്രതി അസ്ഫാഖ് ആലം മിഠായി വാഗ്ദാനം ചെയ്താണു തട്ടിക്കൊണ്ടുപോയത്.
മുതിര്‍ന്ന കുട്ടികളെ പലപ്പോഴും കുരുക്കുന്നത് ലഹരി തന്നെയാണ്. കൗമാരപ്രണയത്തിന്റെ പ്രലോഭനത്തില്‍ വീടുവിട്ടിറങ്ങുന്നവരും കുറവല്ല.

Related Articles

Back to top button