ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. 235 ഇന്ത്യക്കാരാണ് ഓപ്പറേഷന് അജയ് യുടെ ഭാഗമായ രണ്ടാം ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയത്. നിലവില്‍ 20 മലയാളികളാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഡല്‍ഹി കേരള ഹൗസില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 16 മലയാളികള്‍ രണ്ടാം വിമാനത്തില്‍ ഉണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. ഡല്‍ഹിയില്‍ എത്തിയവര്‍ നേരിട്ട് നാട്ടിലേക്ക് മടങ്ങും. ഡല്‍ഹിയില്‍ തങ്ങണം എന്നുള്ളവര്‍ക്ക് കേരള ഹൗസില്‍ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷന് ഇസ്രയേല്‍ എംബസിയില്‍ തുടരുകയാണ്. ഇസ്രയേലില്‍ നിന്ന് കഴിഞ്ഞദിവസമെത്തിയ ആദ്യ വിമാനത്തില്‍ 212 പേര് മടങ്ങിയെത്തിയിരുന്നത്.