IndiaLatest

കൊവിഡ് വ്യാപനം ; രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു

“Manju”

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു.രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

കര്‍ഫ്യൂവിന് പുറമെ ദില്ലിയില്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്. ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും. അവശ്യ സര്‍വീസുകളില്‍ ഉള്ള ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഏഴ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. കൊവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയില്‍ തുടര്‍ന്നാല്‍ മുംബൈയില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും.

പ്രതിദിന കൊവിഡ് കേസുകള്‍ 20,000 കവിഞ്ഞാല്‍ മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മേയര്‍ കിഷോരി പട്നേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേ സമയം 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 1846 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 10860 രോഗികളും മുംബൈയിലാണ്. ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 653 ആയി വര്‍ധിച്ചിട്ടുണ്ട്.

Related Articles

Back to top button