IndiaLatest

കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ്

“Manju”

കാശിക്കും കന്യാകുമാരിക്കും ഇടയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസ് (കാശി തമിഴ് സംഗമം എക്‌സ്പ്രസ്) ഞായറാഴ്ച തുടങ്ങി. ഇനി കന്യാകുമാരിയില്‍ നിന്ന് ട്രെയിനില്‍ നേരിട്ട് കാശിക്ക് പോകാം. നിലവില്‍ രണ്ട് ട്രെയിന്‍ മാറിക്കറിയാലേ അവിടെ എത്താന്‍ കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ രാവിലെ കന്യാകുമാരിയില്‍നിന്ന് കയറിയാല്‍ രണ്ടാംദിനം രാവിലെ കാശിയിലെത്താം.

ട്രെയിന്‍ നമ്പര്‍: 16367 കന്യാകുമാരികാശി, ട്രെയിന്‍ നമ്പര്‍: 16368 കാശികന്യാകുമാരി എന്നിവയാണ് സര്‍വീസുകള്‍. മധുര, തഞ്ചാവൂര്‍, കാഞ്ചീപുരം, അലഹബാദ്, ബനാറസ്, വാരണാസി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. കഴിഞ്ഞവര്‍ഷം കാശിയില്‍ തുടങ്ങിയ കാശി തമിഴ് സംഗമത്തിന്റെ രണ്ടാംപതിപ്പ് ഡിസംബര്‍ 17 മുതല്‍ 30 വരെ നടക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രെയിന്‍ സര്‍വീസ്. ഇനി തുടര്‍ച്ചയായി എല്ലാ ആഴ്ചയിലും സര്‍വീസ് ഉണ്ടാകും.

ബനാറസില്‍നിന്ന് ഡിസംബര്‍ 24 –നും (ഞായറാഴ്ചകളില്‍) കന്യാകുമാരിയില്‍നിന്ന് 28-നും (വ്യാഴാഴ്ചകളില്‍) സര്‍വീസ് ആരംഭിക്കും. സാധാരണ ടിക്കറ്റ് ചാര്‍ജാണ് ഈടാക്കുക. സ്‌ളീപ്പറിന് പുറമേ സെക്കന്‍ഡ് എ.സി., തേര്‍ഡ് എ.സി. കോച്ചുകളുമുണ്ട്.

Related Articles

Check Also
Close
  • ……
Back to top button