International

ലോകത്തെ അമ്പരപ്പിച്ച വിമാനത്താവളം നിര്‍മ്മിച്ചത് കടലിൽ

“Manju”

ലോകത്തെ അമ്പരപ്പിച്ചുകൊണ്ടൊരു വിമാനത്താവളം. അത് എവിടെയാണെന്നല്ലേ? പറയാം.. അങ്ങ് ദൂരെ ജപ്പാനിലാണ് ഈ വിമാനത്താവളം. ജപ്പാനിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത് കടലില്‍ ആണ്. വിമാനത്താവളം നിർമ്മിക്കുന്നതിന് വേണ്ടി ആദ്യം ഒരു ദ്വീപ് നിർമ്മിക്കുകയായിരുന്നു. പിന്നീട് ആ മനുഷ്യ നിർമ്മിത ദ്വീപിലാണ് ഈ വിമാനത്താ വളം ആരംഭി ച്ചത്. 20 മില്ല്യൺ ഡോളറാണ് വിമാനത്താവളത്തിനായി ചെലവഴി ച്ചത്. പ്രതിവർഷം 25 മി ല്ല്യൺ യാത്രക്കാരെങ്കിലും ഈ വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്നുണ്ട്. ഡൊമസ്റ്റിക്, ഇന്റർനാഷണൽ വിമാന സേവനങ്ങളും ഇവിടെയുണ്ട്. എന്നാൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ വിമാനത്താവളം മുങ്ങിപ്പോകുമോ എന്ന ആശങ്കയാണ് ആളുകൾ പങ്കുവെയ്ക്കുന്നത്. ജപ്പാനിലെ ഗ്രേറ്റർ ഒസാക്ക ഏരിയയിലെ ഹോൺഷു തീരത്ത് ഒസാക്ക ബേയുടെ മധ്യത്തിലാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

കങ്കൂജിമ എന്ന മനുഷ്യനിർമ്മിത ദ്വീപ് ഈവിമാനത്താവളം ആരംഭിക്കുന്നതിനായി മാത്രം നിർമ്മിച്ചതാണ്. ഒസാക്ക അന്താരഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറക്കാനായാണ് കൻസായി വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഈ വിമാ നത്താവളത്തിന് രണ്ട് ടെർമിനലുകളുണ്ട്. ടെർമിനൽ 1 ഡിസൈൻ ചെയ്തത് റെ ൻസോപിയാനോയാണ്. പ്രധാന എയർലൈനുകളുടെ ഡൊമസ്റ്റിക്, ഇന്റർനാ ഷണൽ വിമാനങ്ങളാണ് ഇവിടെ വരുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ എയർപോർട്ട് ടെർമിനലാണിത്. ടെർമിനൽ 2 ലോക്കൽ വിമാനങ്ങൾക്ക് മാത്രമാ ണ്.

Related Articles

Back to top button