KeralaLatest

പൂജിതപീഠം സമര്‍പ്പണം : തൃശ്ശൂര്‍ ആശ്രമത്തില്‍ പുഷ്പസമര്‍പ്പണം

“Manju”

തൃശ്ശൂര്‍ : പൂജിതപീഠം സമര്‍പ്പണം ആഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചില്‍ പുഷ്പസമര്‍പ്പണം നടന്നു. രാവിലെ 6 മണിയുടെ ആരാധനയെത്തുടര്‍ന്ന് ഗുരുഭക്തര്‍ പുഷ്പസമര്‍പ്പണത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുത്തു. ശാന്തിഗിരി ആശ്രമം തൃശ്ശൂര്‍ ഏരിയ ഹെഡ് സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി പ്രാര്‍ത്ഥനയ്ക്കും പുഷ്പസമര്‍പ്പണത്തിനും നേതൃത്വം നല്‍കി.

പൂജതപീഠം സമര്‍പ്പണം ആഘോഷങ്ങളോടനുബന്ധിച്ച് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലും ആശ്രമത്തിന്റെ 27 ബ്രാഞ്ചുകളിലും പുഷ്പസമര്‍പ്പണവും പ്രത്യേക പ്രാര്‍ത്ഥനാ സങ്കല്പങ്ങളും നടന്നുവരുന്നു. ഫെബ്രുവരി 22 നാണ് ശാന്തിഗിരി ആശ്രമത്തില്‍ പൂജീതപീഠം സമര്‍പ്പണം ആഘോഷം നടക്കുന്നത്.

Related Articles

Back to top button