IndiaLatest

എന്‍ഡിഎ പ്രവേശനം; നിതീഷ് മുഖ്യമന്ത്രി പദവി ഒഴിയണം; ഉപാധിയുമായി ബിജെപി

“Manju”

ബീഹാര്‍: ബിഹാറില്‍ നിതീഷ്‌കുമാറിന്റെ മുന്നണി മാറ്റത്തെക്കുറിച്ചുള്ളചര്‍ച്ചകള്‍ക്കിടെ ബി ജെപി നേതൃയോഗവും, കോണ്‍ഗ്രസ്‌നിയമസഭാ കക്ഷി യോഗവും ഇന്ന്. ഉച്ചകഴിഞ്ഞ്‌നാലിന് പട്‌നയിലാണ് ബി ജെപി യോഗം. ബിഹാറിന്റെ ചുമതലയുള്ളബി ജെപി ദേശീയ ജനറല്‍  സെക്രട്ടറി വിനോദ് ധാവ്‌ടെ പങ്കെടുക്കും.

പാര്‍ട്ടി എംപി മാരും എംഎല്‍എമാരും പങ്കെടുക്കുന്ന യോഗം ലോക്‌സഭാ തിരഞ്ഞെടുപ്പ ്ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നാണ് ഔദ്യോഗിക വിശദീകരണം. കോണ്‍ഗ്രസിന്റെ 19 എല്‍ 10 എംഎല്‍എമാരും ബി ജെപി നേതൃത്വവുമായിആശയവി നിമയം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ഉച്ചകഴിഞ്ഞ് 2ന്‌കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്  ഷക്കീല്‍അഹമ്മദ്ഖാന്‍ വി ളിച്ചിട്ടുണ്ട്. ജെഡിയു എംഎല്‍എമാരുടെ യോഗംഞായറാഴ്ച്ചയാണ് നിതീഷ്‌കുമാര്‍ വിളിച്ചിട്ടുള്ളത്. നിതീഷ്‌കുമാര്‍ മുഖ്യ മന്ത്രി പദവി ഒഴിയണമെന്ന ഉപാധിയാണ് മുന്നണി പ്രവേശനത്തിന് ബി ജെപി വച്ചിട്ടുള്ളത്.

എന്നാല്‍ മുഖ്യ മന്ത്രിസ്ഥാനം ഉപേക്ഷി ക്കുന്നതില്‍ നിതീഷിന് വിയോജിപ്പുണ്ട്. ബി ജെപിക്ക് രണ്ട് ഉപമുഖ്യ മന്ത്രിസ്ഥാനവും മന്ത്രിസഭയില്‍ മേല്‍ക്കൈയും ഉറപ്പുനല്‍കിയിട്ടുണ്ട്. നിയമസഭ പിരിച്ചുവിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പംനിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതും പരിഗണനയിലുള്ളതായി റിപ്പോര്‍ട്ടുണ്ട്.

 

Related Articles

Back to top button