LatestThiruvananthapuram

പ്രതിദിന കളക്ഷനില്‍ റെക്കോഡുമായി നെയ്യാറ്റിന്‍കര ഡിപ്പോ

“Manju”

തിരുവനന്തപുരം: നാലര ലക്ഷം പ്രതിദിന കളക്ഷനുമായി കെ.എസ്.ആര്‍.ടി.സി നെയ്യാറ്റിന്‍കര ഡിപ്പോ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ഡിപ്പോയില്‍ നിന്ന് അന്‍പത്തിയാറ് സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്തു. 4.47ലക്ഷമാണ് ആകെ കളക്ഷന്‍ ലഭിച്ചത്. നാല്‍പ്പത് ഓര്‍ഡിനറി, എട്ട് ഫാസ്റ്റ്, അഞ്ച് സൂപ്പര്‍ഫാസ്റ്റ്, മൂന്ന് ബോണ്ട് എന്നീ വിഭാഗങ്ങളിലായാണ് ബസുകള്‍ ക്രമീകരിച്ചത്.

തിരുവനന്തപുരം – നെയ്യാറ്റിന്‍കര ദേശീയപാതയിലെ തിരക്ക് പരിഗണിച്ച്‌ ഒന്‍പത് ഓര്‍ഡിനറി ചെയിന്‍ സര്‍വ്വീസുകള്‍ അഞ്ച് മിനിട്ട് ഇടവേളയിലും, അഞ്ച് ഫാസ്റ്റ് പാസഞ്ചറുകള്‍ അര മണിക്കൂര്‍ ഇടവേളയിലും, മെഡിക്കല്‍ കോളേജിലേക്ക് ഒരു മണിക്കൂര്‍ ഇടവിട്ടും ക്രമീകരിച്ചിട്ടുണ്ട്. സര്‍വ്വീസുകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും 0471-2222243, 0471-2222225 എന്നീ നമ്പറുകളിലും, ബോണ്ട് സര്‍വ്വീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9400978103 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button