KeralaLatestMalappuram

ദൈവം ഹൃദയത്തിൽ വസിക്കുമ്പോൾ യഥാർത്ഥ മനുഷ്യരാകും: സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

തെയ്യാല (മലപ്പുറം) : ദൈവം ഹൃദയത്തിൽ വസിക്കുമ്പോൾ യഥാർത്ഥ മനുഷ്യരാകുമെന്ന് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. ജീവിത പരിചയം കൊണ്ട് ജീവനെ പരിണാമപ്പെടുത്തണം.പൂജിതപീഠം സമർപ്പണം ആഘോഷത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലാതല സാംസ്കാരിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ച് ഇൻ ചാർജ് സ്വാമി ജനപുഷ്പൻജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. വിശ്വസംസ്കാരിക നവോത്ഥാന കേന്ദ്രം മലപ്പുറം ഏരിയ റിപ്പോർട്ട്സീനിയർ മാനേജര്‌ (അഡ്മിനിസ്ട്രേഷൻ) പി എം ചന്ദ്രൻ അവതരിപ്പിച്ചു. മാതൃമണ്ഡലം റിപ്പോർട്ട് മലപ്പുറം ഏരിയ കോഡിനേറ്റർ ലളിത അവതരിപ്പിച്ചു. ശാന്തിമഹിമ റിപ്പോർട്ട് ജില്ലാ കോഡിനേറ്റർ സുദർശൻ മോഹൻ അവതരിപ്പിച്ചു. ഗുരുമഹിമ റിപ്പോർട്ട് കോഡിനേറ്റർ വന്ദിത അവതരിപ്പിച്ചു. മലപ്പുറം ഏരിയാ മാനേജർ പി.എം ചന്ദ്രശേഖരൻ, കോഡിനേറ്റർ എൻ. പുരുഷോത്തമൻ, വി എസ് എൻ കെ കൺവീനർ ( അഡ്മിനിസ്ട്രേഷൻ) അഡ്വ. സദാനന്ദൻ, പി.വി സതീശൻ, മാതുമണ്ഡലം ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ.കെ ലേഖ ടീച്ചർ എന്നിവർ സംസാരിച്ചു

Related Articles

Back to top button