KeralaLatest

ശാന്തിഗിരിയുടെ ഔഷധ സസ്യങ്ങളുടെ പച്ചപ്പും അറിവുംതേടി ഭാരതീയ പ്രകൃതികൃഷി പദ്ധതി അംഗങ്ങള്‍

“Manju”

പോത്തന്‍കോട് : ജൈവകൃഷിയേയും ഔഷധ സസ്യപരിപാലനത്തെയും നേരിട്ടറിയുവാനും ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുവാനുമായി ഭാരതീയ പ്രകൃതി കഷി പദ്ധതി (സ്കീം) ഉദ്യോഗസ്ഥര്‍ ശാന്തിഗിരിയിലെത്തി.

ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ബ്ലോക്കില്‍പ്പെട്ട ഭരണിക്കാവ്, ചുനക്കര, നൂറനാട്, പാലമേല്‍, വള്ളിക്കുന്നം, താമരക്കുളം എന്നീ ഏഴ് വില്ലേജിൽ ഉൾപ്പെടുന്ന ഭാരതീയ പ്രകൃതികൃഷി പദ്ധതിയിൽ ഉൾപ്പെട്ട പ്രവർത്തകരുടെ സംഘം ഇന്ന്(03.02.2024,ശനിയാഴ്ച) രാവിലെ 10:30 മണിക്കാണ് ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഔഷധ സസ്യോദ്യാനത്തിൽ എത്തിയത്. ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജിലെ ഗുണപാഠം മരുന്തിയൽ ഡിപ്പാർട്ട്മെൻറ് അസോസിയേറ്റ് പ്രൊഫസർ വി.രഞ്ജിത,അസിസ്റ്റൻറ് പ്രൊഫസർ ബി.പി.സിന്ധു, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ് അസോസിയേറ്റ് പ്രൊഫസർ കെ.ബിനോദ് എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.

പഠനയാത്രയുടെ യാത്രയുടെ ഭാഗമായിട്ടാണ് ശാന്തിഗിരി ഹെര്‍ബല്‍ ഗാര്‍ഡന്‍ തിരഞ്ഞെടുത്തതെന്ന് ചാരുംമൂട് ബ്ലോക്ക് (ആലപ്പുഴ ജില്ല കൃഷി അസിസ്റ്റൻറ് ഡയറക്ടർ പി.രജനി പറഞ്ഞു.

ഭരണിക്കാവ് ബ്ലോക്കിലെ കമ്മ്യൂണിറ്റി റിസോഴ്സ് ഫാർമർ റെസീം ചുനക്കര പഞ്ചായത്തിനു സമീപ ബ്ലോക്കുകളിലെ 350 വോളൻററി ജൈവകർഷകരെ പ്രോത്സാഹിപ്പിക്കുക, പരിപാലിക്കുക, കൃഷിയ്ക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് ഭാരതീയ പ്രകൃതികൃഷി പദ്ധതി സ്കീമിൻെറ യഥാർത്ഥ ലക്ഷ്യമെന്ന് അറിയിച്ചു. വിവിധ സ്ഥലങ്ങളിലെ സസ്യോദ്യാനങ്ങൾ, കൃഷിയിടങ്ങൾ എന്നിവ വർഷത്തിൽ ഒരിക്കൽ സന്ദർശിച്ച് അവിടങ്ങളിലെ അറിവുകൾ കർഷകരിലേക്ക് എത്തിച്ച് പങ്കുവെയ്ക്കുന്നതും സ്കീമിൻെറ പ്രവർത്തനത്തിൽ ഉൾപ്പെടുന്നവെന്നും, ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഔഷധ സസ്യോദ്യാനം സന്ദർശിച്ചപ്പോഴും വിവിധ സസ്യങ്ങളെ തിരിച്ചറിയാനും, ഔഷധഗുണങ്ങളെ വിലയിരുത്താനും, പഠിക്കാനും സാധിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതീയ പ്രകൃതികൃഷി പദ്ധതി സ്കീം ഔഷധസസ്യങ്ങളുടെ മാത്രമല്ല, മറിച്ച് ജീവജാലങ്ങളായ നാടൻകോഴി, വരാൽ മത്സ്യങ്ങൾ, പരാഗണത്തെ സഹായിക്കുന്ന തേനീച്ച വളർത്തൽ എന്നിവയും പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തുവരുന്നുവെന്ന് റെസീം അഭിപ്രായപ്പെട്ടു.

ഭാരതീയ പ്രകൃതികൃഷി പദ്ധതി നിലവില്‍ സംരക്ഷിച്ചുപോരുന്ന ഔഷധസസ്യങ്ങളായ കിരിയാത്ത്, അയ്യപ്പന, ചുവന്നകൊടുവേലി, അർബുദനാശിനി, ഇടംപിരിവലംപിരി, കുരുമുളക്, വിവിധയിനം തിപ്പലിസസ്യങ്ങൾ എന്നിവയെപ്പറ്റിയുള്ള അറിവ് നൽകി. ശരീരത്തിൻെറ ആന്തരീകഭാഗങ്ങളുടെ ഉപയോഗത്തിനായി ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ്ഔഷധ സസ്യോദ്യനത്തിലെ സസ്യങ്ങൾ ഉപയോഗിക്കുന്നതിനാൽ തികച്ചും ശാസ്ത്രീയമായും,ജൈവസംരക്ഷണത്തിന് പ്രധാന്യം നൽകിക്കൊണ്ടും പരിപാലിച്ചു വരുന്നുവെന്ന വസ്തുത ബി.പി.സിന്ധു സംഘാംഗങ്ങളുമായി പങ്കുവെച്ചു. ഈ പഠനയാത്ര ശാന്തിഗിരിയിലേക്ക് നടത്തിയതിലുള്ള പ്രയോജനം വളരെ വിലപ്പെട്ടതായിരുന്നുവെന്ന് വള്ളികുന്നം ബ്ലോക്കിലെ അസിസ്റ്റൻറ് കൃഷി ഓഫീസർ എ.ഷമീർ മുഹമ്മദ് പറഞ്ഞു. ഒരു മണിക്കൂറോളം ഔഷധസസ്യത്തോട്ടത്തിചെലവഴിച്ച സംഘാംഗങ്ങള്‍ 43 പര്‍ ഉള്‍പ്പെട്ടതായിരുന്നു.

Related Articles

Back to top button