KeralaLatest

വയനാട് ഏരിയയുടെ സാംസ്കാരിക സംഗമം നടന്നു

“Manju”

പൂജിതപീഠം സമർപ്പണം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി ശാന്തിഗിരി ആശ്രമം, സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ചില്‍ വെച്ച് സാംസ്കാരിക സംഗമം ഞായറാഴ്ച (4-02-2024) രാവിലെ 10.30ന് നടന്ന സാംസ്കാരിക സംഗമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.

സംഘടന പ്രവർത്തകർക്ക് പരസ്പര സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുവാൻ കഴിയണം. ദൈവം തരുന്ന സ്നേഹമാണ് സ്ഥാനമാനങ്ങൾ. അഹങ്കാരം ദൈവത്തെ മറയ്ക്കുകയും കാരുണ്യത്തെ നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനാൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ ഞാൻ എന്ന ഭാവം ഒഴിവാക്കി വിനയത്തോടെയും വിവേകത്തോടെയും പ്രവർത്തിക്കണമെന്നും സ്വാമി പറഞ്ഞു.

ഏരിയ ഹെഡ് ജനനി അഭേദ ജ്ഞാനതപസ്വിനി അധ്യക്ഷത വഹിച്ചു. ജനനി രേണുരൂപ ജ്ഞാന തപസ്വിനി, സ്വാമി ചിത്ത പ്രകാശ ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിധ്യമായിരുന്നു. പി.കെ. ശശി സ്വാഗതവും കെ കെ സനൽകുമാർ കൃതഞ്ജതയും പറഞ്ഞു. പി പ്രമോദ് കുമാർ, പി.കെ സില, സത്പ്രിയൻ ജി നാഥ്, പ്രതിഭ മോഹന്‍ എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ആശ്രമം കോഓർഡിനേഷൻ കമ്മിറ്റി, മോണിറ്ററിംങ് കമ്മിറ്റി, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം, മാതൃ മണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ എന്നീ സംഘടനയിലെ ഏരിയ കമ്മിറ്റി അംഗങ്ങളും നിരവധി ആത്മബന്ധുക്കളും പങ്കെടുത്തു.

Related Articles

Back to top button