KeralaLatest

ശാന്തിഗിരി പപ്പടം ഇനി കണ്ണൂരിലും

“Manju”

കണ്ണൂര്‍: ശാന്തിഗിരി ആശ്രമത്തിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ ഉത്പാദിപ്പിക്കുന്ന പപ്പടം ഇനി കണ്ണൂരിലും ലഭ്യമാവും. പപ്പടത്തിന്റെ വിതരണോദ്ഘാടനം ശാന്തിഗിരി ആശ്രമം പ്രസിഡന്റ് ചൈതന്യ ജ്ഞാനതപസ്വി നിര്‍വഹിച്ചു. പൂജിതപീഠം സമര്‍പ്പണം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ശാന്തിഗിരി ആശ്രമം, കണ്ണൂര്‍ ഏരിയയില്‍ തിങ്കളാഴ്ച വൈകുന്നേരം 5.30-ന് നടന്ന സാംസ്‌കാരിക സംഗമത്തിലാണ് സ്വാമി വിതരണോദ്ഘാടനം നിര്‍വഹിച്ചത്.

ഭക്തരുടെ കൂട്ടായ്മയായ സ്‌നേഹം പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് പപ്പടം വിതരണം നടത്തുന്നതെന്ന് കണ്ണൂര്‍ ഏരിയാ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി ചക്കരക്കല്ലില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘമാണിത്. ബ്രാഞ്ച് ആശ്രമത്തില്‍ ഒരു പപ്പടയൂണിറ്റ് ആരംഭിക്കാന്‍ ഗുരു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഡട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ കുറിച്ച് കൃത്യമായ പഠനം നടത്തണം. പ്രാരംഭഘട്ടമെന്നോണം കോന്നിയില്‍ ഉത്പാദിപ്പിക്കുന്ന പപ്പടം കണ്ണൂരിലും വിതരണം ചെയ്യാമെന്ന് ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇതിന് ശേഷം ഇതില്‍ പ്രാവീണ്യരായിട്ടുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് യൂണിറ്റ് തുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ നല്ല വിതരണം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വാമി പറഞ്ഞു.

Related Articles

Back to top button