IndiaKeralaLatest

ദിവംഗതയായി

“Manju”

തലശ്ശേരി : കൂറാറ വലിയ പറമ്പത്ത് കെ. ഇന്ദിര ടീച്ചർ (67) ഇന്ന് (9-2-2024) വെളുപ്പിന് മൂന്നു മണിയോടെ ദിവംഗതയായി. പഴശ്ശി യു.പി സ്കൂളിൽ നിന്ന് 23 വർഷത്തെ സേവനത്തിനു ശേഷമാണു ടീച്ചർ വിരമിച്ചത്. ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി പേട്രണായിരുന്നു. ഭർത്താവ്: ദിവംഗതനായ ദേവദാസ്.
മക്കൾ: ഡോ.ശ്രീധന്യ.കെ.കെ. ( സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), ശാന്തിഗിരി ഹോമിയോ ഫാര്‍മസി).
ശ്രുതിജിത്.കെ.കെ. (എഡിറ്റര്‍, ദി ഇക്കണോമിക് ടൈംസ്,  ന്യൂഡൽഹി) മരുമക്കൾ: ഡോ.ബിജുരാജ് എം.എം.
ശാന്തിഗിരി മാതൃമണ്ഡലത്തിൻ്റെ വളർച്ചക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുകയും കണ്ണൂർ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. തലശ്ശേരിയിൽ ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൻ്റെ ആരംഭം മുതലുള്ള വികസന പ്രവർത്തനങ്ങളിൽ ഇന്ദിര ടീച്ചർ പങ്കാളിയായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button